Tuesday, October 26, 2010

ഇ- ലോകം

പേനയില്‍
മഷി ഒട്ടുമേയില്ല.
അല്ല,
ഇനി എഴുതിയാല്‍ തന്നെ
വായിക്കാന്‍ ആരുമില്ല.
ഭാഗ്യം!
കീ ബോര്‍ഡ്‌ ഉണ്ട്
ഇങ്ങനെയുമൊരു ലോകം
ഇ-ലോകം.

Sunday, October 24, 2010

അന്യം

അറിയാത്തവാക്കുകള്‍ അനേകമെങ്കിലും
അറിഞ്ഞവാക്കുകള്‍, പറഞ്ഞവാക്കുകള്‍
മുറിവിനെ കുട്ടിയിണക്കുന്നവാക്കുകള്‍
മുറിവിനെ വീണ്ടും മുറിക്കുന്ന വാക്കുകള്‍
പറഞ്ഞുപോയതും പറയാതെ പോയതും
തിരഞ്ഞുവെച്ചു മറന്നുപോയതും
തിരികെ വന്നു നെടുകെ പുണരുമ്പോള്‍;
വാക്കുകള്‍ ഇനിയും എനിക്കന്യമാണ്.