Sunday, October 24, 2010

അന്യം

അറിയാത്തവാക്കുകള്‍ അനേകമെങ്കിലും
അറിഞ്ഞവാക്കുകള്‍, പറഞ്ഞവാക്കുകള്‍
മുറിവിനെ കുട്ടിയിണക്കുന്നവാക്കുകള്‍
മുറിവിനെ വീണ്ടും മുറിക്കുന്ന വാക്കുകള്‍
പറഞ്ഞുപോയതും പറയാതെ പോയതും
തിരഞ്ഞുവെച്ചു മറന്നുപോയതും
തിരികെ വന്നു നെടുകെ പുണരുമ്പോള്‍;
വാക്കുകള്‍ ഇനിയും എനിക്കന്യമാണ്.

No comments:

Post a Comment